കോട്ടയത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ. മാണിയുടെ മുന്നണി പ്രവേശവും വിജയത്തിന് കാരണമായി. കേരള കോണ്‍ഗ്രസ് സ്വാധീനമില്ലാത്ത ഇടങ്ങളിലും മുന്നേറ്റം പ്രകടമായി. യുഡി എഫിന്റെ സഹായത്താലാണ് എന്‍ഡിഎ സീറ്റ് വര്‍ധിപ്പിച്ചതെന്നും വി. എന്‍. വാസവന് പറഞ്ഞു.
കോട്ടയത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായി: ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്
