കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കേണ്ടത് രണ്ട് കൂട്ടര്‍ക്കും ആവശ്യമായിരുന്നു. ജോസ് കെ. മാണിക്ക് ഒപ്പം ചേര്‍ന്ന് പാലായില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം പാലായില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്.
എന്നാല്‍, തൊടുപുഴ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു.