കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ മേഖലകളില്‍ കലക്ടര്‍ നിരോധനാജ്ഞ . വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് .

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സി . ആര്‍.പി.സി 144 വകുപ്പ് പ്രകാരം രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ എന്ന് കലക്ടര്‍ എസ് . സാംബശിവറാവു അറിയിച്ചു .

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാനോ ആയുധങ്ങളുമായി നടക്കാനോ സമാധാനഭംഗമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനോ പാടില്ല .
കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല . വിജയാഹ്ലാദ പ്രകടനത്തില്‍ ഇരുപതിലേറെ പേര്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു .