തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ച​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡി​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നീ​ക്ക​ങ്ങ​ള്‍‌ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​വീ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ര്‍​ജി ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യ​ല്‍ വേ​ള​യി​ല്‍ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ഡി തു​ട​ര്‍​ച്ച​യാ​യി നോ​ട്ടീ​സ് അ​യ​ച്ച്‌ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. ഏ​ത് കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ഡി എ​ടു​ത്ത ഒ​രു കേ​സി​ലും താ​ന്‍ പ്ര​തി​യ​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ സി.​എം ര​വീ​ന്ദ്ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നു വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ര​വീ​ന്ദ്ര​ന് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത്. കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കൂ​ടു​ത​ല്‍ സ​മ​യം ര​വീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ഡി ഇ​തി​നു വ​ഴ​ങ്ങി​യി​ല്ല. നേ​ര​ത്തെ മൂ​ന്നു ത​വ​ണ നോ​ട്ടി​സ് ന​ല്‍​കി​യെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്ന് ര​വീ​ന്ദ്ര​ന്‍ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലി​രു​ന്ന ര​വീ​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​വി​ട്ടി​രു​ന്നു. ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്.