കൊല്ലം : കൊല്ലം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് ഭരണം ലഭിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുള്ളതായും കോര്‍പ്പറേഷന്‍ ഭരണം ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നതായും ഷിബു ബേബി ജോണ്‍.

‘ ജില്ല പഞ്ചായത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കും. ആര്‍.എസ്.പി ക്ക് ശക്തിക്കനുസൃതമായ വിധിയുണ്ടാകും. ആര്‍.എസ്.പി കഴിഞ്ഞ തവണത്തെക്കാള്‍ ഏറെ മുന്നിലെത്തും. യു.ഡി.എഫിന് ജില്ലയില്‍ വന്‍ മുന്നേറ്റമുണ്ടാകും. ‘ അദ്ദേഹം പറഞ്ഞു. നിലവില്‍ യു.ഡി.എഫിനേയും വിമത ഭീഷണി ബാധിച്ച്‌ തുടങ്ങിയെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണലിനുള്ള എല്ലാ തയ്യാറെടുപ്പുകളും കൊല്ലം ജില്ലയില്‍ പൂര്‍ത്തിയായിരിക്കുകയാണ്. നാളെ രാവിലെ എട്ടുമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനങ്ങള്‍ ഒന്‍പതു മണിയോടെ ലഭ്യമായിത്തുടങ്ങും. രണ്ട് മണിക്ക് മുന്‍പുതന്നെ ജില്ലയിലെ മുഴുവന്‍ ഫലങ്ങളും അറിയാന്‍ കഴിയുന്ന തരത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിവിധ ഏജന്‍സികളും വകുപ്പുകളും സംയുക്തമായി സജ്ജമാക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കേസ്വാന്‍, കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, ഐ.കെ.എം, ജില്ലാ റവന്യൂ ഐ.ടി ടീം എന്നിവരുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.

വോ​ട്ടെ​ണ്ണ​ലി​നാ​യി​ ​ജി​ല്ല​യി​ലെ​ 16​ ​വോ​ട്ടെ​ണ്ണ​ല്‍​ ​കേ​ന്ദ്ര​ങ്ങ​ളും​ ​പൂ​ര്‍​ണ​സ​ജ്ജ​മാണ്.​ ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ വോട്ടുകള്‍ കളക്‌ടറേറ്റ് ഹാളില്‍ എണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഡാറ്റാ അപ്‌ലോഡ് സെന്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം ഐ.ടി മിഷന്‍ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സര്‍വറില്‍ നിന്ന് ഓണ്‍ലൈന്‍ വെബ്‌സൈറ്റിലേക്കെത്തും.