പിഎസ്ജി ഫോര്‍വേഡ് നെയ്മര്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെട്ടു.തോമസ് ടുച്ചലിന്റെ ടീമിനെ ഞായറാഴ്ച ലിയോണ്‍ 1-0ന് തോല്‍പ്പിച്ച മല്‍സരത്തില്‍ ആണ് തിയാഗോ മെന്‍ഡിസില്‍ നിന്നുള്ള ഒരു ടാക്കിള്‍ മൂലം നേയ്മര്‍ കളം വിടുന്നത്.ഇന്നലത്തെ നറുകെടുപ്പില്‍ ബാഴ്സയുമായി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഓഫ് 16 മല്‍സരം നേരിടാന്‍ ഒരുങ്ങുന്ന പിഎസ്ജി നേയ്മറിന് ഗുരുതര പരിക്ക് ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷം നെയ്മറിന് കണങ്കാലിന് ഒടിവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്നും സ്ഥിരീകരിച്ചു. എന്നിരുന്നാലും, പ്രാഥമിക പരിശോധനകള്‍ നിര്‍ണ്ണായകമല്ല പരിക്കിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ നെയ്മര്‍ ചൊവ്വാഴ്ച വീണ്ടും പരിശോധനക്ക് വിധേയന് ആയേക്കും.ബാഴ്സയുമായുള്ള മല്‍സരം ഫെബ്രവരിയില്‍ ആയതിനാല്‍ നേയ്മര്‍ അപ്പോഴേക്കും തീര്‍ച്ചയായും ഭേദപ്പെട്ടേക്കും.