റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 125 പേര്‍ 245 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു. അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. 46 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് റീജണലില്‍ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഡിസംബര്‍ പതിന്നാല് വരെ രാജ്യത്ത് ഇതുവരെ ആകെ 1,03,78,732 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 29,142 സ്രവ സാമ്ബിളുകള്‍ ടെസ്റ്റ് നടത്തി

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍, മക്ക 31, അസീര്‍ 14, മദീന 12 കിഴക്കന്‍ പ്രവിശ്യ 9, അസീര്‍ 14 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 41 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.. ഇവരില്‍ 493 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 360,013 ഉം മരണ നിരക്ക് 6059 ഉം രോഗമുക്തി നേടിയവര്‍ 350,792 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,162 പേര്‍ മാത്രം.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി ഇരുപത്തിരണ്ട് ലക്ഷത്തിനു മുകളിലാണ്. ഇതുവരെ, 1,619,077 ,പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 50,946,114 ആയി. ചികിത്സയിലു ള്ളവര്‍, 20,174,048 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ ,എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.