ബിഹാറില്‍, കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച ‘കിസാന്‍ ചൌപാല്‍ സമ്മേളന്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്നയിലെ തേക്ബിഘയിലാണ് കിസാന്‍ ചൌപാല്‍ സമ്മേളിന് തുടക്കം കുറിച്ചത്.
”കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ബഹുമാനിക്കുന്നു. നിയമം പിന്‍വലിക്കാതെ സമരപരിപാടികള്‍ അവസാനിപ്പിക്കില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കര്‍ഷക സമരങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന തുക്ഡെ തുക്ഡെ സംഘങ്ങള്‍ക്കെതിരെ കര്‍ഷന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു”. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്തിന്റെ വിഭജനത്തിന് ഉദകുന്ന ഭാഷയില്‍ സംസാരിക്കാന്‍ ഇവരെല്ലാം ആരാണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കലാപത്തിന് പ്രേരണ നല്കിയ കുറ്റത്തിന് ചിലര്‍ ജയിലില്‍ കഴിയുന്നുണ്ട്. ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിലരെ വിട്ടയക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. കേസില്‍ വിചാര നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേടതി അവര്‍ക്ക് ജാമ്യം അനുവദിക്കില്ല. ഇപ്പോള്‍ ചില ആളുകള്‍ തല്‍പ്പരകക്ഷികള്‍ കര്ഷപ്രതിഷേധത്തിനിടയില് നുഴഞ്ഞുകയറി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ശ്രമിക്കുന്നു. എന്നാല്‍ അത്തരക്കാരുടെ ആവശ്യങ്ങള്‍ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.