കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിലായി 292 പരേതര്‍. ഇതോടൊപ്പം 996 പേര് സ്ഥലത്ത് ഇല്ലാത്തവരും ഉണ്ടെന്ന് യു.ഡി.എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി വരണാധികാരിക്ക് നല്കിയ പട്ടികയില്‍ വ്യക്തമാക്കി.
പരേതരുടെയും സ്ഥലത്തില്ലാത്തവരുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള ക്രമനമ്ബറടക്കമുള്ള പട്ടിക യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി, അധികൃതര്‍ക്ക് കൈമാറിയതായി മണ്ഡലം ചെയര്മാന് എം.പി. ഇസ്മയിലും കണ്‍വീനര്‍ കൂനത്തറ മോഹനനും അറിയിച്ചു.
ഇത്തരം ആളുകളുടെ വോട്ട് ആള്‍മാറാട്ടം നടത്തി പോള്‍ ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ വരണാധികാരിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.