കൊല്‍ക്കത്ത: അമ്മിക്കല്ല് ഉപയോഗിച്ച് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ശരീരം മസാല പുരട്ടി നെയ്യില്‍ വറുത്തെടുത്ത സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗീത മെഹന്സാരിയ എന്ന മാതാവാണ് 25 കാരനായ മകന് അര്‍ജുനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
അമ്മിക്കല്ല് ഉപയോഗിച്ച് തലയുടച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ദേഹത്ത് മസാല പുരട്ടി നെയ്യില്‍ വറുത്തു. ഇതിന് ശേഷം അസ്തിക്കൂടം ടെറസില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗീതയും ഭര്‍ത്താവും ഏറെ നാളുകളായി പിരിഞ്ഞ് താമസിക്കുകയാണ്. മകനെ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അനില്‍ മെഹന്സാരിയയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂര കൊലപാതകത്തെ കുറിച്ച് പുറംലോകം അറിയുന്നത്.
ഗീതയും മകനും താമസിച്ചിരുന്ന സോള്‍ട്ട് ലേക്കിലെ രണ്ട് നില വീട്ടില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അര്‍ജുന്റെ അസ്തിക്കൂടവും, രക്തം പുരണ്ട അമ്മിക്കല്ലും, ശരീരം വറുക്കാന്‍ ഉപയോഗിച്ച വലിയ കടായിയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗീത കുറ്റം സമ്മതിച്ചു. ശരീരം വെന്ത മണം വരാതിരിക്കാനാണ് നെയ്യും, കര്പൂരവും, മസാലയും ചേര്‍ത്തതെന്ന് ഗീത പറഞ്ഞു.
ഗീതയ്ക്ക് ദൂര്മന്ത്രവാദമുണ്ടെന്നും, അതിനാലാണ് ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്നതെന്നും ഭര്‍ത്താവ് അനില്‍ മൊഴി നല്കി. ദുര്‍മന്ത്രവാദത്തിനായി മകനെ ബലി കൊടുത്തതാണോ എന്ന് സംശയിക്കുന്നതായും അനില്‍ പറഞ്ഞു.