കോട്ടയം: പാചകവാതകം ചോര്‍ന്നു തീപിടിച്ച്‌ പൊള്ളലേറ്റു ചികിത്സയിലായിരുന്ന റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മരിച്ചു. കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ്. ഈമാസം ആറിന് രാത്രി 11നാണ് ജെസി മാത്യുവിന് പൊള്ളലേറ്റത്.

സംഭവം നടക്കുമ്ബോള്‍ മാത്യുവും ജെസിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകവാതകം ചോര്‍ന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. പൊള്ളലേറ്റ ജെസിയെ ഉടന്‍ തന്നെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.