തലശേരി: ലോക്നാഥ് ബഹ്റ വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചേക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡിയാണ് തച്ചങ്കരിയിപ്പോള്. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഉദ്യോഗസ്ഥനാണ് തച്ചങ്കരി.
ഇദ്ദേഹത്തിന് പോലീസ് മേധാവിയുടെ പദവിയിലെത്തുന്നതിന് തടസമായി നിന്ന കേസുകള്‍ ഉള്‍പ്പെടെയുള്ള കുരുക്കുകള്‍ ഓരോന്നും ഇതിനകം ഒഴിവായിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ്കുമാര്, പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് പോലീസ് മേധാവി പദവിയിലേക്ക് പരിഗണിക്കണിക്കപ്പെടുന്ന മറ്റു രണ്ടു പേര്.