ബ്രസല്‍സ്: 2030-ഓടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് 55 ശതമാനമായി കുറയ്ക്കാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഉച്ചകോടി എട്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനത്തിലെത്തിയത്.
കൃത്യമായി തീരുമാനം നടപ്പാക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. 2050-ല്‍ പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് തീരുമാനംകൊണ്ട് ലക്ഷ്യമാക്കുന്നത്.
അതിനായി കാര്‍ബണ്‍ പുറന്തള്ളുന്ന ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം കുറയ്ക്കാനും ധാരണയായി. പോളണ്ടും തീരുമാനത്തെ അംഗീകരിച്ചു.