കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ബംഗാള്‍ മിഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബിജെപി കൂടുതല്‍ ശക്തമായി രംഗത്ത്. ‘തീകൊണ്ടു കളിക്കരുത്’ എന്നാണ് മമതയ്ക്ക് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ ഗവര്‍ണര്‍ വെള്ളിയാഴ്ച (ഡിസംബര്‍-11) ഇതുസംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു. ആക്രമണത്തിന് പിന്നില്‍ ടിഎംസി അനുയായികള്‍ ആണെന്ന് ആരോപിച്ച ധന്‍കര്‍ സംസ്ഥാനത്തിന് അകത്തും പുറത്തും അപകടകരമായ കളികള്‍ നടക്കുന്നുണ്ടെന്നും ആരോപിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച ഉണ്ടെന്നും തെരഞ്ഞെടുപ്പ് സമാധാനപരമാകില്ലെന്നും എന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്കിയാല് പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്ത് കേന്ദ്രസേനാ വിന്യാസം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുവാദത്തോടെ കേന്ദ്ര സേനയെ വിന്യസിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നും ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സൗത്ത് 24 പാര്‍ഗനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രക്കിടയിലാണ് നദ്ദക്കെതിരേ കല്ലേറുണ്ടായത്.
ബി.ജെ.പി ജന. സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റതായി പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന നദ്ദക്ക് പരിക്കില്ല. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ‘സ്പോണ്‍സേഡ് വയലന്‍സ്’ എന്നാണ് അമിത്ഷാ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം, ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.