റിയാദ്​: സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളും മരണവും കാര്യമായി കുറഞ്ഞു. ആരോഗ്യ വകുപ്പ്​ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട്​ പ്രകാരം വ്യാഴാഴ്​ച രജിസ്​റ്റര്‍ ചെയ്​ത പുതിയ കേസുകള്‍ 141 മാത്രമാണ്​.

രാജ്യത്ത്​ വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 10ഉം. എന്നാല്‍ 248 പേര്‍ രോഗ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 359415ഉം രോഗമുക്തരുടെ ആകെ എണ്ണം 349872ഉം ആണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.3 ശതമാനമായി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3531 പേര്‍ മാത്രമാണ്​.

ഇതില്‍ 537 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 47, മക്ക 38, മദീന 17, കിഴക്കന്‍ പ്രവിശ്യ 17, അസീര്‍​ 6, തബൂക്ക്​​ 4, ഖസീം 3, നജ്​റാന്‍ 2, ജീസാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല​ 2, ഹാഇല്‍ 1.