കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവിനു സമീപത്തെ ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നു വീണ് വീട്ടുജോലിക്കാരിക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഫ്ളാറ്റ് ഉടമയ്ക്കെതിരേ കേസെടുത്തു. ഫ്ളാറ്റ് ഉടമയും അഭിഭാഷകനുമായ ഇംതിയാസിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫ്ളാറ്റില്‍ നിന്നു വീണ സേലം സ്വദേശിനി കുമാരി (55) സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റ് ഉടമയ്ക്കെതിരേ കേസെടുത്തത്. അടുത്ത ദിവസം ഇയാളെ പോലീസ് ചോദ്യം ചെയ്യും.
ഇയാളുടെയും ഫ്ളാറ്റിലെ മറ്റു താമസക്കാരുടെയും മൊഴി പോലീസ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. കുമാരിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയില്‍നിന്നു കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കുമാരി താഴേക്ക് വീണത്.