കാനഡ: ബ്രിട്ടനും ബഹ്റിനും പിന്നാലെ ഫൈസര്‍ കോവിഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് കാനഡയിലും അനുമതി കിട്ടി. അതേസമയം, ഇന്ത്യയില്‍ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്ബനികളുടെ അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ചു.
ബഹുരാഷ്ട്ര കമ്ബനിയായ ഫൈസറും ഓക്സ്ഫോര്‍ഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്ക് ഇന്ത്യയില്‍ തദ്ദേശീയ വികസിപ്പിച്ച കോവാക്സീന്റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ചായിരിക്കും ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുക. അമേരിക്കന്‍ കമ്ബനിയായ ഫൈസറാണ് ആദ്യം അപേക്ഷ നല്‍കിയിരിക്കുന്നത്.