റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി (64) അന്തരിച്ചു. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ആര്‍ എ ഐ സ്‌പോട്‌സ് ആണ് മരണവിവരം പുറത്തുവിട്ടത്.

1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കാണ് പൗളോ റോസി വഹിച്ചിരുന്നത്. ലോകകപ്പിലെ ടോപ് സ്‌കോററും മികച്ച താരവുമായിരുന്നു അദ്ദേഹം. 1982ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനും അര്‍ഹനായി. യുവന്റസ്, എസി മിലാന്‍ ക്ലബ്ബുകളിലും തിളങ്ങിയിട്ടുണ്ട്.