ന്യൂഡല്‍ഹി: ആസ്​ട്രേലിയക്കെതിരെ നിറം മങ്ങിയ പ്രകടനം കാഴ്​ച്ചവെച്ച മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റി​െന്‍റ ഭാവി പ്രതീക്ഷ തന്നെയാണെന്നും പിഴവുകളില്‍നിന്ന് പാഠം പഠിക്കുന്നില്ലെങ്കില്‍ മറ്റൊരാള്‍ ആ സ്ഥാനം കയ്യടക്കുമെന്നും മുന്‍ ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങി​െന്‍റ ഉപദേശം​.

‘ഈ താരങ്ങളൊക്കെത്തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റി​െന്‍റ ഭാവി. പിഴവുകള്‍ വരുത്തിയില്ലെങ്കില്‍ അവരെങ്ങനെ പഠിക്കും. സഞ്ജു സാംസണി​െന്‍റ കഴിവുവച്ച്‌ അദ്ദേഹം പിഴവുകളെല്ലാം തിരുത്തി കൂടുതല്‍ മികച്ച താരമായി തിരികെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിഴവുകളില്‍നിന്ന് പാഠം പഠിക്കുന്നില്ലെങ്കില്‍ മറ്റൊരാള്‍ ആ സ്ഥാനം കയ്യടക്കും. കാരണം, നാലാം നമ്പര്‍ എന്നത് ഏതൊരു ടീമിലെയും പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് മുതലാക്കാന്‍ ശ്രമിക്കുക. ഇത്തവണ കഴിഞ്ഞില്ലെങ്കില്‍ക്കൂടി അടുത്ത പരമ്പ
രയില്‍ കൂടുതല്‍ തയാറെടുപ്പുമായി വന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രദ്ധിക്കണം’ – ഹര്‍ഭജന്‍ പറഞ്ഞു.

ആസ്ട്രേലിയയ്‍ക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. മൂന്ന്​ മത്സരങ്ങളില്‍ 23 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ഇതിനു പിന്നാലെയാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്​.

കഴിഞ്ഞ ഐ.പി.എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നാണ്​ ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ട്വന്‍റി20 ടീമില്‍ സഞ്ജു ഇടം ലഭിക്കുന്നത്​.

‘നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ സഞ്ജുവിന് അവസരം ലഭിച്ചു. ഇപ്പോഴും അദ്ദേഹം രാജ്യാന്തര കരിയറിലെ ഒന്നാമത്തെ രണ്ടാമത്തെയോ പരമ്പര മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കാന്‍ ഇനിയും സമയമുണ്ട്. അദ്ദേഹത്തിന് പ്രതിഭയുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്ത്യ പരമ്പര നേടുകയും ചെയ്തു’ – ഹര്‍ഭജന്‍ പറഞ്ഞു.