ബാ​ഴ്​​സ​ലോ​ണ: ആ​രാ​ധ​ക​ലോ​കം കാ​ത്തി​രു​ന്ന പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ നൂ​കാം​പ്​ വേ​ദി​യാ​വു​ന്നു. യു​വേ​ഫ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗി​െന്‍റ അ​വ​സാ​ന ഗ്രൂ​പ്​ റൗ​ണ്ടി​ല്‍ ബാ​ഴ്​​സ​ലോ​ണ​യും യു​വ​ന്‍​റ​സും മു​ഖാ​മു​ഖ​മെ​ത്തു​േ​മ്ബാ​ള്‍ അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്​ ല​യ​ണ​ല്‍ മെ​സ്സി​യും ക്രി​സ്​​റ്റ്യാ​േ​നാ റൊ​ണാ​ള്‍​ഡോ​യും ത​മ്മി​ലെ അ​ങ്ക​ത്തി​ന്. ​

‘ജി’​യി​ല്‍​നി​ന്ന്​ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ക്കാ​രാ​യി നേ​ര​േ​ത്ത​ത​ന്നെ നോ​ക്കൗ​ട്ട്​ ഉ​റ​പ്പി​ച്ച​വ​രാ​ണ്​ ബാ​ഴ്​​സ​യും യു​വ​ന്‍​റ​സും. എ​ന്നാ​ല്‍, സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​മെ​ന്ന നി​ല​യി​ല്‍ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​വും. ആ​ദ്യ പാ​ദ​ത്തി​ല്‍ ബാ​ഴ്​​സ ടൂ​റി​നി​ല്‍ യു​വ​ന്‍​റ​സി​നെ നേ​രി​​ട്ടെ​ങ്കി​ലും ക്രി​സ്​​റ്റ്യാ​നോ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​തി​നാ​ല്‍ താ​ര​പോ​രാ​ട്ട​ത്തി​നു​ള്ള അ​വ​സ​രം ന​ഷ്​​ട​മാ​യി.

2018ല്‍ ​ക്രി​സ്​​റ്റ്യാ​നോ സ്​​പെ​യി​ന്‍ വി​ട്ട്​ ഇ​റ്റ​ലി​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​ശേ​ഷം ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഗ്രൂ​പ്​​ ‘എ​ച്ചി’​ലാ​ണ്​ ഇ​ന്ന്​ മ​ര​ണ​പ്പോ​രാ​ട്ടം. മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡ്, പി.​എ​സ്.​ജി, ലൈ​പ്​​സി​ഷ്​ എ​ന്നി​വ​ര്‍​ക്ക്​ ഒ​മ്ബ​തു പോ​യ​ന്‍​റാ​ണു​ള്ള​ത്. ഇ​ന്ന്​ രാ​​ത്രി​യി​ല്‍ ലൈ​പ്​​സി​ഷ്​ മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡി​നെ​യും പി.​എ​സ്.​ജി ബ​സ​ക്​​സെ​ഹി​റി​നെ​യും നേ​രി​ടും.