തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തുടരുന്നു. ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് ആരംഭിക്കാനായിട്ടില്ല. മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. ആളുകള്‍ ആറടി അകലം പാലിച്ചാണ് നില്‍ക്കുന്നത്.
ആലപ്പുഴ ജില്ലയിലെ വിവിധ ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായി. പുന്നപ്ര അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം നമ്ബര്‍ ബൂത്തില്‍ യന്ത്രം പണിമുടക്കി. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ ഒരു ബൂത്തിലെ ഇ.വി.എം തകരാര്‍ പരിഹരിക്കുകയാണ്. നൂറനാട് പാലമേള് മൂന്നാം വാര്‍ഡിലും തകരാര്‍ സംഭവിച്ചു. പുലിയൂര് പഞ്ചായത്തില്‍ 13 യന്ത്രങ്ങളാണ് പണിമുടക്കിയത്. മരാരിക്കുളം തെക്ക് 84ല്‍ വാര്‍ഡ് ആറില്‍ അരമണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു.
ആലപ്പുഴ നഗരസഭ പാലസ് വാര്‍ഡിലെ സി.എം.എസ്.എല്‍.പി സ്കൂളിലെ ബൂത്തില്‍ ചീഫ് ഏജന്റിനെ പുറത്താക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റിനെയാണ് പുറത്താക്കിയത്. ബൂത്തില്‍ വോട്ട് ക്യാന്വാസിന് ശ്രമിച്ചു എന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്.