തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ 541 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 383 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 304 പേര്‍ക്കും കൊല്ലം ജില്ലയില്‍ 292 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 287 പേര്‍ക്കും എറണാകുളം ജില്ലയില്‍ 278 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 255 പേര്‍ക്കും കോട്ടയം ജില്ലയില്‍ 202 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 202 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 154 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 146 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 121 പേര്‍ക്കും വയനാട് ജില്ലയില്‍ 63 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 44 പേര്‍ക്കും എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.