വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ റൂ​ഡി ഗ്വി​ലി​യാ​നി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നാണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഗ്വി​ലി​യാ​നി വേഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നു ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ട്രം​പ് ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​തു ഗ്വി​ലി​യാ​നി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റു​മാ​യി ഏ​റ്റ​വും അ​ടു​ത്തു ബ​ന്ധ​മു​ള്ള​വ​രി​ല്‍ ഒ​രാ​ളാ​ണു ഗ്വി​ലി​യാ​നി. നി​ല​വി​ല്‍ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ മെ​ഡ്സ്റ്റ​ര്‍ ജോ​ര്‍​ജ്ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ഗ്വി​ലി​യാ​നി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.