ലണ്ടന്‍: യുകെയില്‍ ആദ്യഘട്ട വാക്സിന് സ്വീകരിക്കാന്‍ 94 കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസര്‍ വാക്സിന് നല്കാന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്. ഈ പ്രഖ്യാപനത്തിനുശേഷമാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്സിനെടുക്കാന്‍ തയ്യറായത്.
എന്നാല്‍ വാക്സിനെതിരെ ധാരാളം പ്രചരണങ്ങളാണ് നടക്കുന്നത്. ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. ഈ ആശങ്ക നിലനില്‍ക്കെയാണ് രാജ്യത്തിന്റെ പ്രഥമ പൗരന്മാരായ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്സിന്റെ ആദ്യ സ്വീകര്ത്താക്കളാകുന്നത്.
വാക്സിനെതിരെയുള്ള പ്രചാരണങ്ങളില്‍ നിന്ന് ജനങ്ങളുടെ ഉത്കണ്ഠകള്‍ മാറാന്‍ എലിസബത്ത് രാജ്ഞിയെപ്പോലുള്ള പ്രമുഖര്‍ തയ്യറാവുന്നത് സഹായകകരമാകപമെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ പ്രതീക്ഷ. വാക്സിനെതിരേ കാമ്ബയിന് നടക്കുന്നതുകൊണ്ട് തന്നെ തങ്ങള്‍ വാക്സിന് സ്വീകരിക്കുന്ന കാര്യം ജനങ്ങളറിയട്ടെ എന്നാണ് എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും നിലപാട്.
ബെല്‍ജിയത്തില്‍ നിന്ന് ലഭിച്ച പ്രാരംഭ ബാച്ചില്‍ എട്ട് ലക്ഷത്തോളം ഡോസുകളാണുള്ളത്. ബെല്‍ജിയം നഗരമായ പൂഷിലെ ഫൈസര്‍ പ്ലാന്റില്‍ നിന്ന് കോവിഡ് വാക്സിന് തടസ്സങ്ങളൊന്നുകൂടാതെ ബ്രിട്ടനിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.