കോ​ട്ട​യം: സ്പെ​ഷൽ ത​പാ​ൽ വോ​ട്ട് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ വ​ല​ഞ്ഞ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ. ര​ണ്ടു സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മ​ട​ങ്ങു​ന്ന ടീ​മാ​ണ് ബാ​ല​റ്റു​മാ​യി വോ​ട്ട​റെ തേ​ടി വീ​ട്ടി​ലെ​ത്തി​യ​ത്.

സെ​പ്ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ര​ഹ​സ്യ ബാ​ല​റ്റി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ വോ​ട്ട​ർ​മാ​രെ സ​മീ​പി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രും ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

നിരീക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നു ശേ​ഷം വീ​ട്ടു​കാ​രെ ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ടീം ​വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച വോ​ട്ടിം​ഗ് സം​വി​ധാ​ന​ത്തി​നാ​യി പ​ല ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ഞ്ഞ​ത് ആ​ദ്യം ത​ന്നെ ഇ​വ​രെ വ​ല​ച്ചു.

കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നാ​ണ് പ​ല ടീ​മു​ക​ളും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​ത്.

സ്ഥ​ല​ത്ത് എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പ​ല​ടി​യ​ങ്ങ​ളി​ലും രോ​ഗി കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കു മാ​റി​യെ​ന്ന​ത് അ​റി​യു​ന്ന​തു ത​ന്നെ. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലെ അ​പാ​ക​ത​യും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്പോ​ൾ വോ​ട്ട​റു​ടെ വീ​ട്ടു​കാ​രു​ടെ നി​ഷേ​ധ നി​ല​പാ​ടു​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​രെ വ​ല​യ്ക്കു​ന്ന​ത്.

പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ​ഥ​ർ വ​ലി​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി നാ​ലു മ​ണി​ക്കൂ​ർ മാ​ത്ര​മേ പി​പി​ഇ കി​റ്റ് ധ​രി​ക്കാ​വൂ എ​ന്നി​രി​ക്കെ​യാ​ണ് കൃ​ത്യ​മാ​യ ഡ്യൂ​ട്ടി സ​മ​യ​ത്തി​ന്‍റെ വ്യ​ക്ത​ത​യി​ല്ലാ​യ്മ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്.

പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്ന​ത് സ്റ്റീം ​ചേ​ന്പ​റി​ൽ ക​യ​റു​ന്ന അനു​ഭ​വ​മാ​ണെ​ന്നും ഇ​തു മ​ണി​ക്കൂ​റു​ക​ൾ തു​ട​രു​ന്പോ​ൾ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും വ​ള​രെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു​ണ്ട്.

രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് വോ​ട്ടെ​ടു​പ്പി​നാ​യി വാ​ർ​ഡ് തി​രി​ച്ച് വീ​ടു​ക​ളു​ടെ എ​ണ്ണം തി​രി​ക്കു​ന്ന​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച് എ​ഴു​ത്ത് ജോ​ലി ന​ട​ക്കു​ന്ന​തി​ല്ലാ​ത്ത​തി​നാ​ൽ ഉ​ച്ച​വ​രെ ഓ​ഫീ​സി​ലി​രു​ന്ന് അ​തു തീ​ർ​ത്ത​തി​നു ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പി​നി​റ​ങ്ങു​ന്ന​ത്.

നാ​ലു പേ​രു​ള്ള വീ​ട്ടി​ൽ എ​ല്ലാ​വ​രു​ടെ​യും വോ​ട്ട് ര​ഹ​സ്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ര​ണ്ടു മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​രു​മെ​ന്നും പ​റ​യു​ന്നു. രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്.

എ​ന്നാ​ൽ രോ​ഗി​ക​ളും വോ​ട്ടെ​ടു​പ്പി​നെ​ത്തു​ന്പോ​ൾ പി​പി​ഇ കി​റ്റ് ധ​രി​ക്കു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മി​ക്ക​യി​ട​ത്തും അ​തി​ല്ലെ​ന്ന് ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു.

സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​പ്പ​മു​ള്ള ഡ്രൈ​വ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​ത് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നു വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​വ​ർ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.