കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടുതുടങ്ങാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ്. സ്വകാര്യസ്വത്തായി കാണാതെ വാക്സിന് സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനോടകം തന്നെ 160 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ വാങ്ങുന്നതിനായി വിവിധ കമ്ബനികളുമായി ഇന്ത്യ ധാരണയുണ്ടാക്കി കഴിഞ്ഞു. ഇതു ലഭിച്ചാല്‍ 80 കോടിയോളം പേര്‍ക്ക് നല്കാന് കഴിയും. സാമൂഹിക പ്രതിരോധം അഥവാ ഹേര്‍ഡ് ഇമ്മ്യൂണിറ്റി ലഭിക്കാന്‍ ഇതു മതിയാകുമെന്നാണ് വിലയിരുത്തല്‍. 50 കോടി ഓക്സ്ഫോര്‍ഡ് വാക്സിന്, അമേരിക്കന്‍ കമ്ബനിയായ നോവാവാക്സ് 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സിന് 10 കോടി എന്നിവ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തും.
ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റേയും സൈഡസ് കാഡിലയുടേയും തദ്ദേശീയ വാക്സിനുകള്‍. അതേസമയം, ചൊവ്വാഴ്ച മുതല്‍ ബ്രിട്ടനില്‍ ഫൈസര്‍ വാക്സിന് നല്കി തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ കുത്തിവയ്പ്പ് നടക്കുക സ്കോട്ട്ലന്‍ഡിലായിരിക്കും.