ഡല്‍ഹി: കോവിഡ് വാക്സിന്റെ വിതരണത്തിനായി ശീതീകരണ യൂണിറ്റുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ലക്സംബര്‍ഗിലെ ബി മെഡിക്കല്‍ സിസ്റ്റംസ് കമ്ബനി അധികൃതര്‍ ഇന്ത്യയിലെത്തുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം പ്രതിനിധികളുമായും നീതി ആയോഗ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം വാക്സിന് വികസിപ്പിക്കുന്ന ഭാരത് ബയോടെക്, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, സൈഡന് ബയോടെക് പാര്‍ക്ക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായും സംഘം ചര്‍ച്ച നടത്തും.
മൈനസ് 80 ഡിഗ്രി താപനിലയില്‍ വരെ വാക്സിന് ശേഖരിക്കാനുള്ള സാങ്കേതിക വിദ്യ ബി മെഡിക്കല്‍ സിസ്റ്റംത്തിനുണ്ട്. ഇന്ത്യയുടെ കോവിഡ് വാക്സിന് തയ്യാറായാല്‍ അവയുടെ വിതരണത്തിനായി ശീതീകരണ ബോക്സുകള്‍ ഇറക്കുമതി ചെയ്യാനാണ് കമ്ബനിയുടെ പദ്ധതി. ഗുജറാത്തില്‍ പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കാനും കമ്ബനി ലക്ഷ്യമിടുന്നുണ്ട്.
കോവിഡ് വാക്സിന് ശേഖരണത്തിനും അവയുടെ വിതരണത്തിനും ശീതീകരണ യൂണിറ്റുകള്‍ അത്യാവശ്യമാണ്, രാജ്യത്തെ വാക്സിന് പരീക്ഷണം പൂര്‍ത്തിയായാലും അവയുടെ വിതരണത്തിന് ആവശ്യമായ തോതില്‍ ശീതീകരണ യൂണിറ്റുകള്‍ ലഭ്യമാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്.