ജിദ്ദ: സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന വേതനസംരക്ഷണ നിയമത്തിെന്റ അന്തിമഘട്ടം പ്രാബല്യത്തില്‍ വന്നു. നേരേത്ത നിശ്ചയിച്ചിരുന്നപ്രകാരം ഡിസംബര്‍ ഒന്നു മുതലാണ് നടപ്പായത്. ഒന്നു മുതല്‍ നാലു വരെ തൊഴിലാളികളുള്ള മുഴുവന്‍ സ്ഥാപനങ്ങളും വേതന സംരക്ഷണ നിയമത്തിെന്റ പരിധിയില്‍ ഇൗ ഘട്ടത്തില്‍ ഉള്‍പ്പെടും. ഇതനുസരിച്ച് തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യണം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്ബളം കാലതാമസം കൂടാതെ നിശ്ചിത സമയത്തുതന്നെ ലഭിക്കുന്നത് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വേതനം സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്ന ഒരു ഡേറ്റാബേസ് ഒരുക്കുകയും ഇതിെന്റ ലക്ഷ്യമാണ്. വേതനസമ്ബ്രദായത്തിെന്റ സുതാര്യത, തൊഴിലാളികളുടെ അവകാശപാലനം, വേതനം സംബന്ധിച്ച തര്‍ക്കമുണ്ടായാല്‍ പരിഹാരത്തിന് സഹായിക്കുന്ന ഡേറ്റാ റഫറന്‍സ് സംവിധാനം, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിക്കല്‍, ഉല്പാദനക്ഷമതയും മത്സരശേഷിയും വര്‍ധിപ്പിക്കല്‍, ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയും വേതനസംരക്ഷണ നിയമത്തിെന്റ ലക്ഷ്യമാണ്.
മാനവ വിഭവശേഷി മന്ത്രാലയം എട്ടു വര്‍ഷം മുമ്ബാണ് വേതനസംരക്ഷണ പദ്ധതി ആരംഭിച്ചത്. 17 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ 3000ഉം അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് നടപ്പാക്കിയത്.
തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ബാക്കി ഘട്ടങ്ങളും പൂര്‍ത്തിയായി. അവസാന ഘട്ടത്തില്‍ നാലു വരെയുള്ള സ്ഥാപനങ്ങളും നിയമത്തിെന്റ പരിധിയിലായി. ഇത്തരത്തിലുള്ള 3,74,830 സ്ഥാപനങ്ങളിലാണ് നിയമം നടപ്പായത്. ഇതോടെ രാജ്യത്തെ മുഴുവന്‍ സ്വകാര്യസ്ഥാപനങ്ങളും വേതന സംരക്ഷണ നിയമത്തിനു കീഴിലായി. ശമ്ബളം രണ്ടു മാസം മുടങ്ങിയാല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കലും പുതുക്കലും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം നിര്‍ത്തിവെക്കും. മൂന്നു മാസം വൈകിയാല്‍ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കും. ശമ്ബളം മുടങ്ങുകയും എന്നാല്‍ വര്‍ക്ക് പെര്‍മിറ്റിന് കാലാവധി ബാക്കിയുണ്ടാവുകയും ചെയ്താല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴില്‍ മാറാനാകും. ശമ്ബള കുടിശ്ശിക സംബന്ധിച്ച് നിയമലംഘനം തെളിയിക്കപ്പെട്ടാന്‍ നിയമനടപടിയെടുക്കാന്‍ സ്ഥാപനത്തെ ജുഡീഷ്യറിക്ക് കൈമാറും. ശമ്ബള മുടക്കം തുടര്‍ന്നാല്‍ ഒാരോ മാസവും 10,000 റിയാല്‍ എന്ന നിലയില്‍ സ്ഥാപനത്തിനെതിരെ ശിക്ഷാനടപടിയുണ്ടാകും. ഇത്തരം പരാതികള്‍ പരിഹരിക്കുേമ്ബാള് സ്ഥാപനത്തിെന്റ വേതനസംരക്ഷണ ഫയലുകളാണ് അംഗീകൃത റഫറന്‍സായി പരിഗണിക്കുക.