ഇന്ന് മുതല്‍ പാലാരിവട്ടം മേല്പാലത്തില് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങും. തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്. സമാന്തരമായി തന്നെയാണ് പുതിയ ഗര്‍ഡറിന് മേല്‍ സ്പാനുകള്‍ കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങുക.
പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങി രണ്ടു മാസം കഴിയുമ്ബോഴാണ് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങുന്നത്. നിലവില്‍ അഞ്ച് തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ചെയ്തു ബലപ്പെടുത്തുകയും പുതിയ പിയര്‍ ക്യാപ്പുകള്‍ നിര്‍മിച്ചു. ഒരു സ്പാനില്‍ ആറ് ഗര്‍ഡറുകള്‍ ആണുള്ളത്. ഇത്തരത്തില്‍ 17 സ്പാനുകളിലായി ആകെ വേണ്ടത് 102 ഗര്‍ഡറുകളാണ്. ഇതില്‍ 39 എണ്ണത്തിന്റെ കോണ്‍ക്രീറ്റിംഗ് മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായി കഴിഞ്ഞു.
തൂണുകളുടെ പുനഃനിര്‍മാണത്തിന് ഒപ്പം തന്നെ ഗര്‍ഡറുകള്‍ സ്ഥാപിക്കും. പിഎസ്സി ഗര്‍ഡര്‍ ഉപയോഗിച്ച് നിര്‍മിച്ച മധ്യഭാഗത്തെയും ഇടപ്പള്ളി ഭാഗത്ത് അപ്രോച്ച് റോഡിനോട് ചേര്‍ന്നുള്ള രണ്ട് സ്പാനുകളും പൊളിക്കില്ല. മധ്യഭാഗത്തെ സ്പാന്‍ പ്രത്യേക ജാക്കി ഉപയോഗിച്ച് ഉയര്‍ത്തി നിര്‍ത്തി പിയര്‍ ക്യാപ്പുകള്‍ പൊളിച്ചു നിര്‍മിക്കാനാണ് തീരുമാനം.