ഷിംല : ബോളിവുഡ് നടനും ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഡിയോള്‍ കുറച്ചു ദിവസമായി കുളു ജില്ലയിലാണ് താമസിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തി അറിയിച്ചു.

ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച്‌ എംപിയും സുഹൃത്തുക്കളും മുംബൈയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ കോവിഡ് -19 പരിശോധന ഫലം ചൊവ്വാഴ്ച പോസിറ്റീവ് ആയിരുന്നതായി ആരോഗ്യ സെക്രട്ടറി പി.ടി.ഐയോട് പറഞ്ഞു.

അദ്ദേഹം തോള്‍ ശസ്ത്രക്രിയ്ക്കായി അടുത്തിടെ മുംബൈ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ കുളു ജില്ലയിലെ മണാലിക്ക് സമീപമുള്ള ഒരു ഫാം ഹൗസില്‍ സുഖം പ്രാപിച്ചു വരികയാണ്.