എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട യുവാവ് അരമണിക്കൂറോളം വഴിയില്‍ കിടന്നു. ടാങ്കര്‍ ലോറി കാലിലൂടെ കയറിയിറങ്ങിയ യുവാവിനാണ് ദുരവസ്ഥ ഉണ്ടായത്.

തൃശൂര്‍ മാള ആലത്തൂര്‍ സ്വദേശി ബിജുവാണ് അപകടത്തില്‍പ്പെട്ടത്. ഇരുകാലുകളും മുട്ടിന് താഴെ ഒടിഞ്ഞ ഇയാളെ അപകടംസംഭവിച്ച്‌ അരമണിക്കൂറിന് ശേഷമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ഐസിയുവിലാണ് ബിജു.

അപകടമുണ്ടാക്കിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.