കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി-പഞ്ചാബ് അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധം കോവിഡ് സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍. കൂട്ടം കൂടിയുള്ള സമര പരിപാടി വൈറസ് വ്യാപനത്തിന് കാരണമാകും.

അതിനാല്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐസിഎംആറില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്‌ധര്‍ ആവശ്യപ്പെടുന്നു.ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ഐസിഎംആറിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ സമീരന്‍ പാണ്ട മുന്നറിയിപ്പ് നല്‍കി

അതേസമയം കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരായ ദില്ലി ചലോ മാര്‍ച്ച്‌ ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചര്‍ച്ചക്ക് വിളിച്ചാല്‍ മാത്രമേ പോകുവെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.