കൊല്ലം: കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപയുള്‍പ്പെട്ട ബാഗ് തിരികെയേല്‍പ്പിച്ച്‌ ലോട്ടറി വില്പനക്കാരന്‍ മാതൃകയായി. കുളപ്പാടം നൈപുണ്യ നിധി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജിതി എന്നയാളില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടപ്പെടുകയുണ്ടായത് . ഇന്നലെ രാവിലെ പുലിയില മെയിന്‍ ബ്രാഞ്ചില്‍ നിന്ന് കുളപ്പാടത്തെ ബ്രാഞ്ചിലേക്ക് കൊണ്ടുവന്ന പണമടങ്ങിയ ബാഗാണ് യാത്രാ മദ്ധ്യേ കൈമോശം വരുകയായിരുന്നു .

അതേസമയം ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന കുളപ്പാടം സ്വദേശിയായ ഷാജി എന്നയാള്‍ക്ക് ബാഗ് കിട്ടുകയുണ്ടായി, തുടര്‍ന്ന് അദ്ദേഹം വാര്‍ഡ് മെമ്ബറുടെയും സുഹൃത്ത് സജീറിന്റെയും സഹായത്തോടെ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രഞ്ജിത്തിനെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ ബാഗ് നഷ്ടമായ ജിതി പരാതിയുമായി സ്റ്റേഷനില്‍ എത്തി. പിന്നീട് ബാഗ് ജിതിക്ക് കൈമാറി.