ബ്രസീല്‍ : ലോകരാജ്യങ്ങളില്‍ കോവിഡ് ആശങ്ക കുറയുന്നില്ല . ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,138 പേര്‍ക്കാണ് വൈറസ് ബാധിച്ചത് . ഇതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,335,878 ആയി .
272 പേര്‍കൂടി പുതിയതായി മരണമടഞ്ഞതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 173,120 ആയി ഉയര്‍ന്നു . 5,601,804 പേരാണ് ബ്രസീലില്‍ ഇതുവരെ രോഗമുക്തി നേടിയത്.
നിലവില്‍ 560,954 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് . 21,900,000 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.