കിളിമാനൂര്‍: മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പെരിങ്ങമ്മല ജവഹര്‍ കോളനിയില്‍ അന്‍സില്‍ (20) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ താളിക്കുഴിയില്‍ വച്ചായിരുന്നു സംഭവം.

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സംഘം മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ പരിസരവാസികളെത്തി. ബൈക്കിന്റെ നമ്ബര്‍ കേന്ദ്രീകരിച്ച്‌ പാങ്ങോട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നതായും പ്രതികള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും ഇത്തരത്തില്‍ കേസുകള്‍ ഉള്ളതായും സി.ഐ കെ.ബി. മനോജ് കുമാര്‍ അറിയിച്ചു.