ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സജീവമാകുന്നത് സംബന്ധിച്ച സസ്പെന്‍സ് തുടരുന്നു. തീരുമാനം ഉടന്‍ അറിയിക്കുമെന്നാണ് രജനികാന്ത് അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ ചെന്നൈ കോടമ്ബാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന്ന ‘രജനി മക്കള്‍ മണ്‍റം'(ആര്.എം.എം) ഭാരവാഹികളുമായ കൂടിക്കാഴ്ചക്കുശേഷമായിരുന്നു താരത്തിെന്റ പ്രതികരണം. രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് രംഗത്തിറങ്ങേണ്ട സാഹചര്യം നിലവിലുണ്ടോെയന്ന് രജനികാന്ത് ഭാരവാഹികളോട് ആരാഞ്ഞു. രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കണമെന്നും രജനികാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്നും ഉള്‍പ്പെടെ നിരവധി അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാലും മുഖ്യമന്ത്രിയാവാനില്ലെന്ന് രജനികാന്ത് മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. ഇൗ നിലപാട് തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം മണ്ഡപത്തിെന്റ ബാല്‍ക്കണിയില്‍ വന്ന് പുറത്തുകാത്തുനിന്ന ആരാധകരെ നോക്കി രജനി അഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന് പോയസ് ഗാര്ഡന് വസതിയിലേക്ക് തിരിച്ചു.
ഇവിടെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് നല്ല തീരുമാനം ഉടന്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തെന്റ നിലപാടും സാഹചര്യങ്ങളും മുന്നോട്ടുവെച്ചതായും ഏതു തീരുമാനവും അംഗീകരിക്കാമെന്ന് ഭാരവാഹികള്‍ ഉറപ്പുനല്‍കിയതായും രജനികാന്ത് വ്യക്തമാക്കി.
രാവിലെ മുതല്‍ രജനികാന്തിെന്റ പോയസ്ഗാര്ഡന് വസതിക്കുമുന്നിലും യോഗം നടന്ന കല്യാണ മണ്ഡപത്തിെന്റ പരിസരത്തും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഇവിടങ്ങളില്‍ നിരവധി പോസ്റ്ററുകള്‍ പതിച്ചിരുന്നു. രജനികാന്ത് കാറില്‍ കടന്നുവരവെ പ്രവര്‍ത്തകര്‍ ആവേശത്തോടെ പതാകകളേന്തി പുഷ്പവൃഷ്ടി നടത്തി മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത്. സംസ്ഥാന ഭാരവാഹികളും 37 ജില്ല സെക്രട്ടറിമാരും ഉള്‍പ്പെടെ 52 പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.