കൊളംബോ: ലുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 55 ഓളം പേര്‍ക്ക് പരിക്കേറ്റു. മഹാരയിലെ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിലാണ് കലാപമുണ്ടായത്. ഞായറാഴ്ച രാത്രി പൊലീസുകാരെ ആക്രമിച്ച രണ്ട് വാര്ഡനുകളെ ബന്ദികളാക്കി. ജയിലിലെ അടുക്കളയ്ക്ക് തീയിടുകയും ചെയ്തുവെന്ന് ജീവനക്കാരും പൊലീസും പറഞ്ഞു.
റിമാന്‍ഡ് തടവുകാരില്‍ ചിലര്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ നീക്കത്തെ ചെറുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കേണ്ടി വന്നതായി പൊലീസ് വക്താവ് അജിത്ത് രൊഹാന പറഞ്ഞു. തടവുകാര്‍ ബന്ദികളാക്കിയ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ജയിലില്‍ പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. 175 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് മഹാര ജയിലിലെ തടവുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയിലുകളില്‍ കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ പ്രതിഷേധിച്ചിരുന്നു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പൊലീസ് വ്യക്തമാക്കി. സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ ജയിലില്‍ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.