തിരുവനന്തപുരം: ജഗതി ശ്രീകുമാര്‍ എന്റര്ടൈന്മെന്റ്സ് ഒരുക്കുന്ന മ്യൂസിക് വീഡിയോ ആല്‍ബം ‘നിര്‍ഭയ’യുടെ ഓഡിയോ ലോഞ്ച് ജഗതി ശ്രീകുമാറിന്റെ വസതിയില്‍ വെച്ചു നടന്നു. ഡല്‍ഹിയില്‍വെച്ചു അതിക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയോടുള്ള ആദര സൂചകമയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ജഗതി ശ്രീകുമാര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ ഓണ്‍ലൈനില്‍ തത്സമയം സുരേഷ് ഗോപി മ്യൂസിക് വീഡിയോ പ്രകാശനം ചെയ്തു. പ്രശസ്ത പരസ്യ സംവിധായകന് സിധിന്‍ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയ്ക്ക് സംഗീതം നല്‍കിയത് സ്റ്റീഫന്‍ ദേവസിയും പാടിയത് ശ്വേത മോഹനുമാണ്.
ചടങ്ങില്‍ പ്രൊഡ്യൂസര്‍ ജി.സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍ എന്നിവര്‍ ഡിവിഡി പ്രകാശനം ചെയ്തു. വെബ്സൈറ്റ് പ്രകാശനം സ്റ്റീഫന്‍ ദേവസി നിര്‍വഹിച്ചു. സായി പ്രൊഡക്ഷന്‍സ് ഡയറക്ടര്‍മാരായ സതീഷ് കുമാര്‍, സായി സതീഷ്, ജഗതി ശ്രീകുമാര്‍ എന്റര്ടൈന്മെന്റ്സ് ഡയറക്ടര്‍മാരായ രാജ് കുമാര്‍, നിധിന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.