ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഉ​പാ​ധി​ക​ള്‍​വ​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു മ​റു​പ​ടി​യു​മാ​യി ക​ര്‍​ഷ​ക​ര്‍. ഉ​പാ​ധി​ക​ളോ​ടെ ച​ര്‍​ച്ച​യാ​വാ​മെ​ന്ന അ​മി​ത് ഷാ​യു​ടെ ന​യം ശ​രി​യ​ല്ലെ​ന്നും തു​റ​ന്ന മ​ന​സോ​ടെ​യാ​ണു ച​ര്‍​ച്ച​യ്ക്കു വി​ളി​ക്കേ​ണ്ട​തെ​ന്നും ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ പ​ഞ്ചാ​ബ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ജി​ത് സിം​ഗ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​രു​ന്ന യോ​ഗ​ത്തി​നു​ശേ​ഷം ഭാ​വി​കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ര്‍​ഷ​ക​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ല്‍ ച​ര്‍​ച്ച​യാ​വാ​മെ​ന്നാ​ണു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. ക​ര്‍​ഷ​ക​രു​ടെ ഏ​തു പ്ര​ശ്ന​വും ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​നു​മു​ന്പു പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ച ഇ​ട​ത്തേ​ക്കു സ​മ​രം മാ​റ്റ​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ളെ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തെ കൃ​ഷി​മ​ന്ത്രി​യും ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ല്‍ പ​ല​യി​ട​ത്തും, ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ ട്രാ​ക്ട​റു​ക​ളും ട്രോ​ളി​ക​ളു​മാ​യി ദേ​ശീ​യ​പാ​ത​ക​ളി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.