കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ത​ള്ളി​യാ​ണു ഹ​സ​ന്‍റെ പ്ര​സ്താ​വ​ന.

വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ധാ​ര​ണ​യു​ണ്ട്. ഇ​തി​നു ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

മ​തേ​ത​ര കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സി​പി​എം ഇ​വ​രു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ ഘ​ട്ട​ത്തി​ലൊ​ന്നും വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ഏ​ത് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യെ​യും പി​ണ​റാ​യി തൊ​ട്ടാ​ല്‍ അ​ത് മ​തേ​ത​ര​മാ​കു​മെ​ന്നാ​ണ് സ്ഥി​തി. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സ​ഖ്യ​മോ മു​ന്ന​ണി ധാ​ര​ണ​യോ ആ​രു​മാ​യു​മി​ല്ലെ​ന്നും ഹ​സ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി​യു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളെ വി​മ​ര്‍​ശി​ച്ച ഹ​സ​ന്‍, പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം കെ​ടു​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.