നവംബര്‍ 28ന് പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയിലെ പത്തുലക്ഷത്തില്‍ 6,731 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇത് 40000ഉം ബ്രിട്ടനില്‍ ഇത് 23361ഉം ഫ്രാന്‍സില്‍ 33424ഉം ബ്രസീലില്‍ ഇത് 29129ഉം ഇറ്റലിയില്‍ ഇത് 25456ഉം ആണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ 4-5 ഇരട്ടി കേസുകളാണ് ഈ രാജ്യങ്ങളിലുള്ളത്.
ഇനി ഇതേ രീതിയില്‍ ഇന്ത്യയിലെ മരണ നിരക്ക് നോക്കാം. നവംബര്‍ 28 വരെയുള്ള കണക്കുപ്രകാരം പത്തുലക്ഷം പേരില്‍ 98 പേരാണ് ഇന്ത്യയില്‍ മരിച്ചത്. അമേരിക്കയില്‍ ഇത് 813 ആണ്. ബ്രസീല്‍- 805, ഫ്രാന്‍സ്- 780, സ്പെയിന്- 955, യുകെ -846, ഇറ്റലി- 888 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണ നിരക്ക്. ഈ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണം ശരാശരി ഇന്ത്യയേക്കാള്‍ 8-9 മടങ്ങ് കൂടുതലാണ്. സെപ്റ്റംബര്‍ പകുതിയോടെ പ്രതിദിനം 97,894 കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് നവംബര്‍ 26 ആയപ്പോഴേക്കും രാജ്യത്ത് പ്രതിദിന രോഗനിരക്ക് 43,174 കേസുകളായി കുറഞ്ഞു.
ചൈനയിലെ വുഹാനില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19നെ കുറിച്ച് ഏകദേശം 10 ദിവസത്തിനുശേഷമാണ് ഇന്ത്യയില്‍ ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതായത് ജനുവരി 17 മുതല്‍ രാജ്യത്തേക്കുവന്ന അന്താരാഷ്ട്ര യാത്രികരെ പരിശോധിക്കാന്‍ തുടങ്ങി. ജനുവരി 30ന് കേരളത്തിലാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയിലാണ് രോഗം കണ്ടെത്തിയത്. അന്നു മുതല്‍ ഇന്ത്യ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി.
കോവിഡ് ബാധ കണ്ടെത്തുന്നതിനായി ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്കൊപ്പം വേഗത്തിലുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ ആദ്യം അവതരിപ്പിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഈ പരിശോധന രീതിയെ ഇന്ത്യ ആദ്യം വിമര്‍ശിച്ചിരുന്നുവെങ്കിലും പിന്നീട് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണം ഇവിടെയും പരിശോധന ആരംഭിച്ചു.
വലിയ ആള്‍ക്കൂട്ടമുള്ള സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ശാസ്ത്രീയ ഉപദേശം ഉള്ളതിനാല്‍ ഒരു ഹോളി പരിപാടിയിലും പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ പ്രഖ്യാപിച്ചു. സാമൂഹ്യ അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലോക നേതാവ് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായിരുന്നു ഇത്. ഏപ്രില്‍ മാസത്തോടെ പ്രധാനമന്ത്രി മോദി മാസ്ക്കുകള്‍ ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ സ്വയം മാസ്ക്ക് ധരിച്ച് രംഗത്തെത്തി. അതിന് പിന്നാലെ രാജ്യത്ത് മാസ്ക്കുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.
വന്‍തോതിലുള്ള രോഗവ്യാപനം തടഞ്ഞത് ലോക്ക്ഡൌണ്‍
മാര്‍ച്ച് 24 ന് പ്രധാനമന്ത്രി മോദി സുപ്രധാനമായ പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു ഇത്. രാജ്യത്ത് അടച്ചിടല്‍ അഥവ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചു. ആ സമയം ഇന്ത്യയില്‍ വെറും 500 കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്ക് ഒരാഴ്ചയ്ക്കുള്ളില്‍ 10.9 ശതമാനത്തില്‍ നിന്ന് 19.6 ശതമാനമായി ഉയര്‍ന്നു. ഇരട്ടിപ്പിക്കല്‍ സമയം വെറും മൂന്ന് ദിവസമായിരുന്നു. ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം വൈകിയെങ്കില്‍, ഇന്ത്യയിലും അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഗുരതരമായ സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നു.
കോവിഡ് -19 പ്രതിരോധത്തിനായി 15,362 കേന്ദ്രങ്ങള്‍, 15.40 ലക്ഷം ഇന്സുലേഷന് ബെഡ്ഡുകള്‍, 2.70 ലക്ഷം ഓക്സിജന്‍ പിന്തുണയുള്ള കിടക്കകള്‍, 78,000 ഐസിയു കിടക്കകള്‍ എന്നിവ ലോക്ക്ഡൌണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സജ്ജീകരിച്ചു. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് 32,400 വെന്റിലേറ്ററുകളും എത്തിച്ചു. എന്നിരുന്നാലും, കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടത്തുന്ന ഈ ആശുപത്രികളില്‍ 12,000 വെന്റിലേറ്ററുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് വികസിത രാജ്യങ്ങളില്‍ പിപിഇ കിറ്റുകളുടെ വന്‍ ക്ഷാമം നേരിട്ട സമയത്ത് 3.70 കോടി എന്‍ 95 മാസ്കുകളും 1.60 കോടി പിപിഇകളും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കി.
മാര്‍ച്ച് ആദ്യം സാമൂഹിക ഒത്തുചേരലുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി മോദി നേതൃത്വം നല്കിയപ്പോള്, ഇത് ഈ സാഹചര്യത്തിന്റെ ഗൗരവം വിളിച്ചോതി. വരാനിരിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ‘ജനത കര്‍ഫ്യൂ’ ഏര്‍പ്പെടുത്തുകയും ചെയ്തു. രാജ്യവ്യാപകമായി ഒരു ദിവസത്തെ ലോക്ക്ഡൗണ്‍ പാലിക്കാനും പകര്‍ച്ചവ്യാധിയോട് പോരാടുന്നതിന് ഇന്ത്യക്ക് എങ്ങനെ ഒന്നിക്കാമെന്ന് ലോകത്തെ കാട്ടിക്കൊടുക്കാനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ഏകീകൃതമായ രീതിയില്‍ നടപ്പാക്കിയ ഏകദിന ജനത കര്‍ഫ്യൂ വരാനിരിക്കുന്ന ലോക്ക്ഡൗണിനായി രാജ്യത്തെ ഒരുക്കി. മാര്‍ച്ച് 24 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ‘ജാന്‍ ഹായ് തോ ജഹാന് ഹായ്’ എന്ന സന്ദേശം നല്കി. സംരക്ഷണ മാസ്കുകള്‍ ധരിക്കാനും പതിവായി കൈകള്‍ വൃത്തിയാക്കാനും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് ഒഴിവാക്കാനും അദ്ദേഹം ജനങ്ങളെ ബോധവത്ക്കരിച്ചു.
ലോക്ക്ഡൗണിന്റെ പ്രാരംഭ ഘട്ടത്തില്‍, വിളക്കുകള്‍ കത്തിക്കാനും മുന്‍നിര പ്രവര്‍ത്തകരോട്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ വിദഗ്ധരോട് പ്രത്യേക രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.
മാസങ്ങള്‍ക്കുശേഷം, ‘അണ്‍ലോക്ക്’ ഘട്ടത്തിന് മുന്‍പായി പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ‘ജാന്‍ ഭീ ജഹാന് ഭി’ എന്ന തത്ത്വചിന്തയിലൂടെ ജനങ്ങളെ നയിക്കുകയും ചെയ്തു. മികച്ച രീതിയില്‍ ഏകോപിപ്പിച്ച ലോക്ക്ഡൗണ്‍ ഘട്ടത്തിന്റെ അവസാനം ചിട്ടയോടുകൂടി ഇന്ത്യ ‘അണ്‍ലോക്ക്’ ഘട്ടത്തിലേക്ക് മാറി.
ഈ ഘട്ടങ്ങളിലുടനീളം, പ്രധാനമന്ത്രി മോദിയുടെ വ്യക്തിഗത നേതൃത്വം ഓരോ ഇന്ത്യക്കാരനും സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പുനല്‍കി. മികച്ച ശാസ്ത്രീയ ഉപദേശങ്ങള്‍ പാലിക്കുകയും ജീവന് രക്ഷിക്കുകയെന്ന ലക്ഷ്യത്തെ മറ്റെല്ലാറ്റിനുമുപരിയായി നിര്‍ത്തുകയും ചെയ്തു.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദശലക്ഷത്തിലെ ഇന്ത്യയുടെ അണുബാധയും മരണ നിരക്കും കുറഞ്ഞ ഇന്നത്തെ അവസ്ഥയുടെ കാരണം ഇതാണ്.
മഹാമാരി കാലത്ത് ഉറച്ച പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍
വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളിലും വ്യാപകമായ അണുബാധകളിലും രാജ്യം ബുദ്ധിമുട്ടിയപ്പോള്‍ ദാരിദ്ര്യത്തിനെതിരെ പോരാടേണ്ട അടിയന്തിര ആവശ്യവും ഉണ്ടായിരുന്നു. ഈ തടസ്സം ദരിദ്രര്‍ക്ക് ദുരിതമായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ട സാഹചര്യമുണ്ടായി. ഉടന്‍ തന്നെ സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങി.
1.70 ലക്ഷം കോടി രൂപയുടെ പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ് (പി.എം.ജി.കെ.പി.) വഴി സ്ത്രീകള്‍ക്കും പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്കും കര്‍ഷകര്‍ക്കും സൗജന്യ ഭക്ഷ്യധാന്യങ്ങളും സാമ്ബത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഈ പദ്ധതി വഴി നേടിയതിന്റെ എണ്ണം അമ്ബരപ്പിക്കുന്നതാണ്. ഒരുപക്ഷെ അവയില്‍ തന്നെ ചിലതിന് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. ഏകദേശം 42 കോടി ദരിദ്രര്‍ക്ക് 68,820 കോടി രൂപ ധനസഹായം ലഭിച്ചു. പിഎം-കിസാന്‍ പദ്ധതി പ്രകാരം 17,891 കോടി രൂപ ഒന്‍പതു കോടി കര്‍ഷകര്‍ക്ക് കൈമാറി.
മൂന്നു തവണകളായി 20 കോടി വനിതാ ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്ക് 31,000 കോടി രൂപ കൈമാറി. 2,814.50 കോടി രൂപയുടെ സഹായം 2.81 കോടി വൃദ്ധര്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും രണ്ടു തവണകളായി നല്കി. 1.82 കോടി കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് 4,987.18 കോടി രൂപയുടെ സാമ്ബത്തിക സഹായം ലഭിച്ചു.
ഏതാണ്ട് 13 കോടി സൗജന്യ ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകള്‍ പാവപ്പെട്ട വീടുകളില്‍ എത്തിച്ചു. ഗരിബ് കല്യാണ്‍ അന്ന യോജനയില്‍, നവംബര്‍ വരെ 80 കോടി ആളുകള്‍ക്ക് സജന്യ ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ലഭിച്ചു. ഏതെങ്കിലും രീതിയില്‍ നടത്തിയിട്ടുള്ള പണ കൈമാറ്റം, ചോരാതെ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമാണ് പോയത്.
ലോകത്തിന്റെ ഫാര്‍മസി
രോഗവ്യാപനം കൂടി നിന്ന രണ്ടാംഘട്ടത്തില്‍ രാജ്യത്തെ വാക്സിന് വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് വിലയിരുത്തിയിരുന്നു. വാക്സിന് വികസന- ഉത്പ്പാദന പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് നഗരങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യത്തേത് അഹമ്മദാബാദിലെ സിഡസ് ബയോടെക് പാര്‍ക്ക് ആയിരുന്നു. തുടര്‍ന്ന് ഹൈദരബാദിലെ ഭാരത് ബയോടെക് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും.
ഈ രണ്ട് സൈറ്റുകളിലാണ് കോവിഡിനെതിരെ പോരാടുന്നതിനായി ഇന്ത്യ തദ്ദേശീയമായി വാക്സിനുകള്‍ വികസിപ്പിക്കുന്നത്. വാക്സിനുകള്‍ക്കായുള്ള ഗവേഷണത്തില്‍ ഇന്ത്യ ലോകത്തെ നയിക്കുക മാത്രമല്ല, ലോകത്തിന്റെ വാക്സിന് ഉല്പാദനത്തില് നിര്‍ണായക ശക്തിയാവുകയും ചെയ്യും. ഈ വരുന്ന ഡിസംബര്‍ നാലിന് നൂറു രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അണ്‍ലോക്ക് പ്രക്രിയയുടെ സ്വാധീനം
ലോക്ക്ഡൗണ്‍ വളരെ ആദ്യം തന്നെ നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുപോലെ തന്നെ സാമ്ബത്തിക മേഖലയിലെ അണ്‍ലോക്ക് നടപടകളും വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഈ തീരുമാനത്തിന്റെ സ്വാധീനം പലമേഖലകളിലും വ്യക്തമായി തന്നെ പ്രകടമായി. മാനുഫാക്ടറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (PMI) സെപ്റ്റംബറില്‍ 56.8ല്‍ നിന്ന് ഒക്ടോബര്‍ ആയപ്പോഴേക്കും 58.9 ആയി ഉയര്‍ന്നു. ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്.
പിഎംഐ സര്‍വീസസ് സൂചികയും ഒക്ടോബറില്‍ 54.1 ആയി ഉയര്‍ന്നു, ഏഴ് മാസം തുടര്‍ച്ചയായ താഴ്ചയ്ക്ക് ശേഷമുണ്ടായ ഈ ഉയര്‍ച്ച മെച്ചപ്പെട്ട വിപണി സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഊര്‍ജ്ജ ഉപഭോഗവും ഒക്ടോബര്‍ മാസത്തില്‍ 12.1% വളര്‍ച്ചയും നവംബര്‍ ആദ്യ ദിനങ്ങളില്‍ 4.5% വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. ഇതും കാര്‍ഷികം, വ്യവസായം, സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലെയും സാമ്ബത്തിക വളര്‍ച്ചയും രാജ്യത്തിന്റെ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതാണ്.
വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒക്ടോബറില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ ഇരുചക്ര വാഹനങ്ങളുടെ ആകെ വില്‍പ്പന 16.8% ആയും ഉയര്‍ന്നു. ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പനയില്‍ ഏഴ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ ആവശ്യം വര്‍ധിക്കുന്നു എന്നതിന്റെയും ആത്മീര്‍ഭര്‍ ഭാരത് പാക്കേജില്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്കാരങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ ആദ്യ സൂചകങ്ങളായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഇ-വേ ബില്ലുകള്‍ ഒക്ടോബറില്‍ 21.4 ശതമാനം വളര്‍ച്ചയാണ് നേടി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 641 ലക്ഷത്തിലെത്തി, നവംബറിലെ ആദ്യ 23 ദിവസങ്ങളില്‍ മാത്രം 7 ശതമാനം വര്‍ധനവുണ്ടായി. ജിഎസ്ടി കളക്ഷന്‍ ഒക്ടോബറില്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1.05 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2020 ഫെബ്രുവരിക്ക് ശേഷമാണ് ഇത് ഒരു ലക്ഷം കോടി കടക്കുന്നത്.
റെയില്‍വേ ചരക്കുനീക്കം ഒക്ടോബറില്‍ 15.4 ശതമാനമായും നവംബര്‍ ആദ്യ 10 ദിവസങ്ങളില്‍ 13.6 ശതമാനമായും വര്‍ദ്ധിച്ചു. റെയില്‍ യാത്രക്കാരുടെ ബുക്കിംഗില്‍ നിന്നുള്ള മൊത്തം വരുമാനം നവംബര്‍ ആദ്യ പത്ത് ദിവസങ്ങളില്‍ 533.27 കോടി രൂപയായിരുന്നു. ഇത് ഒക്ടോബറില്‍ എട്ട് ശതമാനത്തിലെത്തി.
ഒക്ടോബറിലെ ചരക്ക് ഗതാഗത അളവ് മുന്‍ വര്‍ഷത്തെ നിലവാരത്തിന്റെ 7 ശതമാനത്തിലെത്തി 1.23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര വിമാന യാത്രക്കാര്‍ മെയ് മാസത്തില്‍ 2.8 ലക്ഷത്തില്‍ നിന്ന് ഓഗസ്റ്റില്‍ 28.32 ലക്ഷമായും സെപ്റ്റംബറില്‍ 39.43 ലക്ഷമായും ഒക്ടോബറില്‍ 52.71 ലക്ഷമായും ഉയര്‍ന്നു. എംജിഎന്‍ആര്‍ജിഎയുടെ കീഴില്‍ 2021 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 252.4 കോടി വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 159.7 കോടി ദിവസമായിരുന്നു.
മഹാമാരിയുടെ സാമ്ബത്തിക ആഘാതം
-7.5 ശതമാനം ചുരുങ്ങിയ എഫ്വൈ 20 ന്റെ രണ്ടാം പാദത്തിലെ ജിഡിപി – 23.9 ശതമാനത്തിന്റെ കുറവുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ ചെറുതാണ്.
ഈ രണ്ട് പാദങ്ങള്ക്കിടയില്, സ്വകാര്യ ഉപഭോഗച്ചെലവില് ഇതിനകം തന്നെ വലിയ പുരോഗതി കാണാന്‍ കഴിയും. രണ്ടാം പാദത്തില്‍ കാര്‍ഷിക വളര്‍ച്ച 3.4 ശതമാനം വര്‍ധിച്ചു. ഒന്നാം പാദത്തിലെ ഉല്പാദനത്തില് 39.3 ശതമാനം കുറവുണ്ടായതിനെ അപേക്ഷിച്ച് ഉല്‍പ്പാദനം രണ്ടാം പാദത്തില്‍ 0.6 ശതമാനം വര്‍ദ്ധിച്ചു.