1983, ആക്ഷന്‍ ഹീറോ ബിജു ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ ടീമിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കള്‍ക്ക് അവസരം.
‘ആക്ഷന്‍ ഹിറോ ബിജുവിന്’ ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ഈ സിനിമയിലേക്ക് 20നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കും 30നും 55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോള്‍ എത്തിയിരിക്കുന്നത്.
മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം, മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തല്‍, മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വീഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബര്‍ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളില്‍ പറയുന്നത്. ആണ്‍കഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയില്‍ ഐഡിയിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് abridmoviefemaleactor@gmail.com എന്ന ഇമെയില്‍ വിലാസത്തിലുമാണ് അയയ്ക്കേണ്ടത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.