കുവൈറ്റ് സിറ്റി; കുവൈറ്റില്‍ പ്രവാസികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം , വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . കോവിഡ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും വിദേശികള്‍ക്കും സൗജന്യമായാണ് നല്‍കാനാണ് തിരുമാനമെന്ന് ആരോഗ്യമന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

സമൂഹത്തിലെ ഒന്നിലധികം വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കാനാണ് ആരോഗ്യമന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുന്നത്. അതേസമയം കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് അനുസരിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളുക. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാകും മുന്‍ഗണന.10 ലക്ഷം ഡോസ് ഫൈസര്‍ വാക്സിന്‍, 1.7 ദശലക്ഷം മോഡേണ വാക്സിന്‍, 30 ലക്ഷം ഡോസ് ഓക്സ്ഫോഡ്-ആസ്ട്രസെനിക വാക്‌സിന്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ കുവൈറ്റ് തിരുമാനിച്ചിട്ടുണ്ട്