മധ്യപ്രദേശില്‍ ദമ്പതികളും മകളും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ . റാത്ലാമിലെ രാജീവ് നഗര്‍ പ്രദേശത്തെ വീടിനുള്ളിലാണ് വ്യാഴാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഗോവിന്ദ് സോളങ്കി(50), ഭാര്യ ശാര്‍ദ(45), മകള്‍ ദിവ്യ(21) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ഗോവിന്ദിന്റെ വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അയല്‍വാസികള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വീടിനുള്ളില്‍ നിന്ന് ആരുടെയും ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗോവിന്ദിനെയും കുടുംബത്തെയും കണ്ടതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.