തമിഴ്നാട്ടില്‍ 3,094 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 4,403 പേര് രോഗമുക്തി നേടുകയും 50 പേര് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,94,030 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,46,555 പേര് രോഗമുക്തി നേടി. 10,741 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായതെന്നും നിലവില്‍ 36,734 സജീവ കേസുകളാണുള്ളതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തേഴ് ലക്ഷം കടന്നു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 88.63 ശതമാനമാണ്.