ആദ്യ ജുവല്‍ ഓഫ് എമിറേറ്റ്സ് പ്രദര്‍ശനത്തിന് ഷാര്‍ജയില്‍ തുടക്കമായി. യു.എ.ഇയിലെ നൂറിലേറെ ജ്വല്ലറികളെയും ആഭരണ നിര്‍മാതാക്കളെയും അണിനിരത്തിയാണ് പ്രദര്‍ശനം പുരോഗമിക്കുന്നത്.
വിലയേറിയ സ്വര്‍ണാഭരണങ്ങളും, രത്നങ്ങളും, ആഢംബര വാച്ചുകളുമാണ് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ പ്രധാന ആകര്ഷണങ്ങള്. യു.എ.ഇ സ്വദേശികളായ യുവ ഡിസൈനര്‍മാര്‍ക്കായി പ്രത്യേക സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആദ്യമായാണ് യു.എ.ഇയിലെ ജ്വല്ലറികളെയും ആഭരണ നിര്‍മാതാക്കളെയും മാത്രം അണിനിരത്തി ഇത്തരമൊരു മേള അരങ്ങേറുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് മേളയിലേക്ക് പ്രവേശനം. നിരവധി പേരെയാണ് മേള ആകര്‍ഷിക്കുന്നത്. കൂടുതലും യു.എ.ഇ സ്വദേശികളാണ് മേളയിലേക്ക് ഒഴുകിയെത്തുന്നത്. നാലു ദിവസം മേള നീണ്ടുനില്‍ക്കും.