ചെന്നൈ: ഇന്നലെ പുലര്‍ച്ചെ പുതുച്ചേരിക്കടുത്തു തീരമണഞ്ഞതോടെ നിവാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തമിഴ്നാട്ടിലെ മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര് മരിച്ചു. ചെന്നൈയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. പുതുച്ചേരിയിലും ബുധനാഴ്ച മുതല്‍ ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയുടെ മിക്കഭാഗങ്ങളിലും തമിഴ്നാട്ടിലെ കൂടല്ലൂര്‍ പട്ടണത്തിലും വൈദ്യുതിബന്ധം നിലച്ചു. താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ ഒമ്ബതോടെ പുനരാരംഭിച്ചു. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള തീവണ്ടി സര്‍വീസുകളും പുനരാംഭിച്ചു. അതേസമയം ‘നിവര്’ ചുഴലിക്കാറ്റിന് പിന്നാലെ ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
‘നിവാര്‍’ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; തമിഴ്നാട്ടില്‍ മൂന്നു മരണം; ഇനി വരാനുള്ളത് ‘ബുര്‍വി’
