കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയത് അദ്ദേഹത്തിന്റെ പേരില്‍ ഖാനെന്നുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയെ പുറത്തുനിന്നുള്ള പാര്‍ട്ടിയെന്ന് മമത വിളിക്കുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു സിനിമാ താരത്തെ ബ്രാന്‍ഡ് അംബാസഡറായി വേണമായിരുന്നെങ്കില്‍ ജനപ്രിയ നായകനും ലോക്സഭാ അംഗവുമായ ദേവിനെ തിരഞ്ഞെടുക്കാമായിരുന്നു. അല്ലെങ്കില്‍ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയെ നിങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസഡറാക്കാമായിരുന്നു. എന്നാല്‍ നിങ്ങള്‍ ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി നിങ്ങള്‍ക്ക് ഒരു ഖാനെ ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം.’ ദിലീപ് ഘോഷ് പറഞ്ഞു.