ലക്നൗ: എട്ടുവയസുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. അമ്മ ബന്ധുവിന്റെ വിവാഹത്തിന് തന്നെ കൊണ്ടുപോകാത്തതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തത്. തന്നെയും വിവാഹത്തിന് കൊണ്ടുപോകണമെന്ന് കുട്ടി വാശി പിടിച്ചിരുന്നു. സഹോദരനെയും കൂട്ടി അമ്മ വിവാഹത്തിന് പോയതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ പിന്നീട് കുട്ടിയുടെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. എന്നാല്‍ പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്ബ് മൃതദേഹം മറവുചെയ്തതില്‍ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.