ബിഹാറില്‍ 1,837 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് നിലവില്‍ 11,060 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.ഇതുവരെ സംസ്ഥാനത്ത് 2,06,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,94,889 പേര് രോഗമുക്തരാവുകയും ചെയ്തു.സംസ്ഥാനത്ത് ഇതുവരെ 1,011 പേര് കൊവിഡ് മൂലം മരിച്ചു.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 46,791 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 587 പേര് മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി.